എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജയൻ, ഏലിക്കുട്ടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗീതാഭായി അമ്മ, പഞ്ചായത്ത് അംഗങ്ങളായ ഗീതാംബിക രാജൻ, ആർ.എസ്. രതീഷ് കുമാർ, എഴുകോൺ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. ഗോപുകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ കെ. ഓമനക്കുട്ടൻ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എം.പി. മനേക്ഷ, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റെജി പണിക്കർ സ്വാഗതവും സെക്രട്ടറി എം. വിജയൻ നന്ദിയും പറഞ്ഞു.
പ്രതിപക്ഷ ബഹിഷ്കരണം
ഐ.എസ്.ഒ പ്രഖ്യാപന സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. എഴുകോണിന്റെ വികസനത്തിൽ ഇടപെടാതെ ഐ.എസ്.ഒയുടെ പേരിൽ പ്രഹസനം നടത്തുകയാണ് ഭരണസമിതിയെന്ന് പാർലമെന്ററി പാർട്ടി നേതാവ് പാറക്കടവ് ഷറഫ് ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ, കോൺഗ്രസ് അംഗങ്ങളായ പാറക്കടവ് ഷറഫ്, കനകദാസ്, മണിയനാംകുന്നിൽ ബാബു, രേഖാ ഉല്ലാസ്, ശോശാമ്മ രാജൻ എന്നിവരാണ് സമ്മേളനം ബഹിഷ്കരിച്ചത്.