victoria
ഹൃ​ദ്യം പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭി​ച്ച​വ​രു​ടെ സം​ഗ​മം ഉ​ദ്​ഘാ​ട​നം ചെ​യ്​യാനെത്തിയ മ​ന്ത്രി ജെ. മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ കുട്ടിയെ ലാളിക്കുന്നു

കൊല്ലം: ജന്മനാ ഹൃ​ദ്രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലൂ​ടെ ഭേ​ദ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ കു​ഞ്ഞു​ങ്ങ​ളു​ടെ നി​റ​പു​ഞ്ചി​രി​യു​ടെ നി​റ​വി​ലാ​യി​രു​ന്നു വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി. ര​ക്ഷി​താ​ക്ക​ളു​ടെ അ​ള​വ​റ്റ സ​ന്തോ​ഷ​ത്തി​നും ഇ​വി​ടം വേ​ദി​യാ​യി. സർ​ക്കാ​രി​ന്റെ നൂ​ത​ന ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ഹൃ​ദ്യം പ​ദ്ധ​തി​യുടെ സേ​വ​നം ല​ഭി​ച്ച​വ​രു​ടെ സം​ഗ​മം മ​ന്ത്രി ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അമ്മ ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
ആ​രോ​ഗ്യ രം​ഗ​ത്ത് സർ​ക്കാർ ന​ട​പ്പാ​ക്കു​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി​യാ​യ ഹൃ​ദ്യ​ത്തി​ന്റെ വി​ജ​യ​മാ​ണ് ഇ​ത്ര​യ​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ലൂ​ടെ കാ​ണാ​നാ​കു​ന്ന​തെന്ന് മന്ത്രി പറഞ്ഞു. സർ​ക്കാർ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സ​മ്പ്ര​ദാ​യം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യർ​ത്താ​നാ​യി. ആർ​ദ്രം പ​ദ്ധ​തി​യു​ടെ സാദ്ധ്യത​കൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് ആ​രോ​ഗ്യ​രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങൾ​ക്കി​ട​യാ​ക്കിയെന്നും മ​ന്ത്രി പ​റ​ഞ്ഞു.
കു​ഞ്ഞു​ങ്ങൾ​ക്കാ​യു​ള്ള പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം, പ​ദ്ധ​തി​യിൽ എം പാ​നൽ ചെ​യ്​തി​ട്ടു​ള്ള ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കൽ എ​ന്നി​വ​യും മ​ന്ത്രി നിർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സി. രാ​ധാ​മ​ണി അദ്ധ്യ​ക്ഷത വഹിച്ചു. സ​ബ് ക​ളക്ടർ അ​നു​പം മി​ശ്ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ ​ വി​ദ്യാ​ഭ്യാ​സ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​പേ​ഴ്‌​സൻ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാൽ, ഡെ​പ്യൂ​ട്ടി ഡി.എം.ഒമാ​രാ​യ ഡോ. ആർ. സ​ന്ധ്യ, ഡോ. ജെ. മ​ണി​ക​ണ്ഠൻ, ജി​ല്ലാ ആർ.സി.എ​ച്ച് ഓ​ഫീ​സർ ഡോ. വി. കൃ​ഷ്​ണ​വേ​ണി, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. സൈ​ജു ഹ​മീ​ദ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. വ​സ​ന്ത​ദാ​സ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.