അഞ്ചാലുംമൂട്: വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് നാടകൾ മുറിച്ച് നടത്തുന്ന പുസ്തകപ്രകാശന ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി വേറിട്ടൊരു പ്രകാശനം കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരുകൾ മുറിച്ചാണ് കവി ഗണപൂജാരിയുടെ കവിതാസമാഹാരം 'അരുമമലയാളം' കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തത്.
ചടങ്ങിൽ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷനംഗം ഷാഹിദാകമാൽ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്കുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ്, അജിത് പ്ലാക്കാട്, ചാപ്റ്റർ കോളേജ് പ്രിൻസിപ്പൽ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.