കൊല്ലം: വേദാംഗ പ്രധാനമായ ജ്യോതിഷ ശാസ്ത്രത്തിന്റെ മഹത്വവും ശാസ്ത്രീയതയും പഠന വിധേയമാക്കുന്നതിന് ജ്യോതിഷ സർവകലാശാലയും പഠനഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജ്യോതിഷ വിചാരസംഘം ആവശ്യപ്പെട്ടു. കൊല്ലം വൈ.എം.സി.എ ആഡിറ്റോറിയത്തിൽ നടന്ന ഏകദിന സമ്മേളനത്തിന് റിട്ട. ഐ.എ. എസ് ഉദ്യോഗസ്ഥൻ എം. നന്ദകുമാർ ഭദ്രദീപം തെളിച്ചു. ബി.ജെ.വി.എസ്. സംസ്ഥാന പ്രസിഡന്റ് കല്ലട ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഴിപ്പള്ളി എൻ.കെ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻനായർ, ബി.ജെ.വി.എസ്. സംസ്ഥാന സെക്രട്ടറി ശ്രീകുമാർ പെരിനാട്, ജില്ലാ സെക്രട്ടറി പെരിനാട് ഗോപകുമാർ, സുദർശനൻ ശങ്കരമഠം, പി.കെ. സുധാകരൻപിള്ള എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് എം. നന്ദകുമാർ, ആർ. വിശ്വനാഥൻ, ശംഖുംമുഖം ദേവീദാസൻ എന്നിവർ പ്രഭാഷണം നടത്തി.
വിവിധ ശാസ്ത്ര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തനാപുരം ഗോപാലൻ ജ്യോത്സ്യൻ, വാളത്തുംഗൽ രാഘവൻ ജ്യോത്സ്യർ, പ്രൊഫ. നീലമന വി.ആർ. നമ്പൂതിരി, പ്രഭാകരൻപിള്ള പെരിനാട്, പ്രൊഫ. കൃഷ്ണൻനായർ, മങ്ങാട് പി. ചന്ദ്രദത്തൻ, മുടിപ്പുര ശശി പട്ടാഴി, ചവറ രാജേശ്വരി പ്രകാശ് എന്നിവരെ ആദരിച്ചു.