congress
കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരത്ത് സംഘടിപ്പിച പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: പ്രഖ്യാപനങ്ങൾ നടത്തി ഫിഷറീസ് മന്ത്രി തീരദേശവാസികളെ പറ്റിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഇരവിപുരം തീരപ്രദേശത്തെ പുലിമുട്ട് നിർമ്മാണം മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം പള്ളിമുക്കിൽ സംഘടിപ്പിച്ച വായ്‌മൂടിക്കെട്ടിയുള്ള പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മണ്ഡലം പ്രസിഡന്റ് മുഷ്കൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ആദിക്കാട് ഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, ഹംസത്ത് ബീവി, സുമിത്ര, ബൈജു ആലുംമൂട്ടിൽ, അജു ആന്റണി, ഷെൽവി, മണിയംകുളം കലാം, ഷാജി ഷാഹുൽ, സുനിൽ എന്നിവർ സംസാരിച്ചു.