കൊല്ലം: വിശ്രമ ജീവിതം സന്തോഷകരമാക്കാൻ കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സ്‌നേഹസംഗമം മാതൃകാപരവും വാർദ്ധക്യത്തിലെ പുത്തൻ ഉണർവുമായി മാറുമെന്ന് ഡെപ്യൂട്ടി കളക്ടർ പി.ആർ. ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ 7-ാമത് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർദ്ധക്യകാലത്തെ രോഗസാദ്ധ്യതകളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഇരവിപുരം ഹെൽത്ത് സെന്ററിലെ ഡോ. ഷീബ അബു ക്ലാസ് നയിച്ചു.
ഇ.എം. ഷാഫിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കടവൂർ ബി. ശശിധരൻ, സി.കെ.സി. പ്രകാശ്, കെ. ശിവദാസൻ, എ. താജുദ്ദീൻ, ടി.സി. ഉണ്ണികൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ, പി. സജീവൻ, എൻ. സദാശിവൻപിള്ള, സി. ശശി എന്നിവർ പ്രസംഗിച്ചു.
മുതിർന്ന പൗരന്മാരായ ജി. ഗോപാലകൃഷ്ണപിള്ള, എൻ. ജനാർദ്ദനൻ, തോമസ് രാജൻ, കെ. തുളസീധരൻ നായർ, എ. തോമസ്, പി. അപ്പുക്കുട്ടൻ പിള്ള, എഡ്മണ്ട് ജോൺ, ധനപാലൻ, ഒ. മജീദ് കുട്ടി, സി.കെ. ധർമ്മപാലൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി കെ.ജി. തുളസീധരൻ സ്വാഗതവും എം.എ. ബഷീർ നന്ദിയും പറഞ്ഞു.