കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഉറുകുന്ന് ആണ്ടൂർപച്ച മോഹന വിലാസം വീട്ടിൽ ബിനോജാണ് (23) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ രോഗവിവരം അറിയാനായി എത്തിയ കുടുംബ സുഹൃത്തായ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.