peedanam
പീഡനം പ്രതി അനീഷ് (21)

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് പിടിയിൽ. ഇളമാട് കോട്ടക്കവിള കരക്കൽ കോളനിയിൽ അനീഷ് ഭവനിൽ അനീഷിനെയാണ് (21) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ജനമൈത്രി പോലീസ് പട്ടികജാതി കോളനികൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുന്നതിനിടെ ഒരു കോളനിയിൽ ഒരു പെൺകുട്ടി സ്കൂളിൽ പോകാത്തത് ശ്രദ്ധയിൽപ്പെട്ടതിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗി മായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടർന്നാണ് ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇവർ വിവരം പൊലീസിന് കൈമാറുകയും ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.