neeravil-school
നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ചിത്രകാരൻ ആർ.ബി. ഷജിത്തിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിയുടെ ഭാഗമായി ചിത്രകാരനും സാംസ്കാരിക പ്രവർത്തകനും പ്രകാശ് കലാകേന്ദ്രം പ്രസിഡന്റുമായ ആർ.ബി. ഷജിത്തിനെ നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർതൃ സമിതി അംഗങ്ങളും ചേർന്ന് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില, ഹെഡ്മിസ്ട്രസ് എസ്.കെ. മിനി, രക്ഷാകർതൃസമിതി പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഹുസൈൻ, കെപ്കോ ചെയർപേഴ്സണും പി.ടി.എ അംഗവുമായ ജെ. ചിഞ്ചുറാണി, പി.ടി.എ അംഗങ്ങളായ സുനിൽകുമാർ, ഷിഹാബുദ്ദീൻ, യേശുദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.