കൊല്ലം: പൊന്മന കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം ഇന്ന് മുതൽ 28വരെ വിവിധ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും രാവിലെ ഹരിനാമകീർത്തനം, നിർമ്മാല്യ ദർശനം, 5ന് ഗണപതിഹോമം, 6ന് ഉഷപൂജ, 7.45ന് പന്തീരടിപൂജ, ഭാഗവത പാരായണം, വൈകിട്ട് തോറ്റംപാട്ട്, ദീപാരാധന, സോപാന സംഗീതം എന്നിവ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 11.45ന് അന്നദാനം.
ഇന്ന് രാവിലെ 8ന് അഖണ്ഡ നാമജപയജ്ഞം, 8.15ന് കഞ്ഞിസദ്യ, 8.30നും 9.20നും അകം ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 11ന് കലശാഭിഷേകം, രാത്രി 7ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൃശ്ചിക മഹോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നാഗരേഷ് ഭദ്രദീപം തെളിക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി. ഐഷാപോറ്റി, എൻ. വിജയൻപിള്ള, ഒ. രാജഗോപാൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സജിത് രഞ്ജ്, ഗാനരചയിതാവ് അനിൽ പനച്ചൂരാൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ആർ. നാരായണപിള്ള,പഞ്ചായത്ത് അംഗം രാഗേഷ് നിർമ്മൽ, പൊന്മന അജയകുമാർ, കോഞ്ചേരിൽ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി ടി. ബിജു സ്വാഗതവും ജോ. സെക്രട്ടറി എസ്. രമണൻ നന്ദിയും പറയും. 9ന് നൃത്തസന്ധ്യ, 10.30ന് നാടകം.
നാളെ ഉച്ചയ്ക്ക് 12നും വൈകിട്ട് 7നും നൃത്തനൃത്യങ്ങൾ, രാത്രി 10ന് ഭക്തിഗാനസുധ. 19ന് ഉച്ചയ്ക്ക് 12ന് നൃത്തനൃത്യങ്ങളും തിരുവാതിരയും, വൈകിട്ട് 6.30ന് വടക്കുപുറത്തുപാട്ട്, 7ന് നാദസ്വരകച്ചേരി, 10ന് നൃത്തനൃത്യങ്ങളും സിനിമാറ്റിക് ഡാൻസും. 20ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം, വലിയ കാണിക്ക, വൈകിട്ട് 7ന് പ്രഭാഷണം, രാത്രി 10ന് നൃത്തനൃത്യങ്ങൾ. 21ന് ഉച്ചയ്ക്ക് 12ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 7ന് പ്രഭാഷണം, രാത്രി 10ന് നൃത്തസന്ധ്യ. 22ന് ഉച്ചയ്ക്ക് 12ന് തിരുവാതിര, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, രാത്രി 10ന് നാടകം. 23ന് ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 7ന് ഭക്തിഗാനസുധ, രാത്രി 10ന് സർഗരേവതി, 24ന് ഉച്ചയ്ക്ക് 12ന് മാനസ ജപലഹരി, വൈകിട്ട് 6ന് കഞ്ഞിസദ്യ, 7ന് നൃത്തനൃത്യങ്ങൾ, രാത്രി 10ന് നാടകം. 25ന് ഉച്ചയ്ക്ക് 12ന് ഭജന, 6.50ന് കഞ്ഞിസദ്യ, 7ന് സർപ്പബലി. 26ന് ഉച്ചയ്ക്ക് 12ന് ഫ്യൂഷൻ, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 11ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 27ന് രാവിലെ 7മുതൽ തങ്കഅങ്കി ഘോഷയാത്ര, 12ന് നൃത്തവിരുന്ന്, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, രാത്രി 9.30ന് പള്ളിവേട്ട, 10.30ന് ഗാനമേള.
സമാപന ദിവസമായ 28ന് രാവിലെ 7ന് വൃശ്ചികപൊങ്കൽ, 8ന് കഞ്ഞിസദ്യ, 12ന് നൃത്തനൃത്യങ്ങൾ. വൈകിട്ട് 7ന് സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സി. അശോകൻ അദ്ധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യാതിഥിയാകും. ആർ. രാമചന്ദ്രൻ എം.എൽ.എ, ഷിബു ബേബിജോൺ, ബിന്ദുകൃഷ്ണ, ടി. മനോഹരൻ, എസ്. രാജേഷ്, വി. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. എം.ജി. നടരാജൻ സ്വാഗതവും എസ്. സന്തോഷ് നന്ദിയും പറയും.7.45ന് കഞ്ഞിസദ്യ, 10ന് കഥകളി.10.30ന് തിരുമുടി എഴുന്നെള്ളിപ്പ്. നവം. 29ന് ക്ഷേത്രം തുറക്കില്ല.