snd
പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ക്ലാസ് എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.. യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു തുടങ്ങിയവർ സമീപം..

പുനലൂർ: വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യസത്തിലൂടെ ഉയർന്ന ഉദ്യോഗപദവികളിൽ എത്താൻ ശ്രമിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കരിയർ ഗൈഡൻസ്, മൈൻഡ് പവർ മോട്ടിവേഷൻ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റെ എ.ജെ.പ്രതീപ് അദ്ധ്യക്ഷത വഹിച്ചു.

യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ..വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ്ദേവ്, സെക്രട്ടറി ബിച്ചു ബിജു, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി ഇടമൺ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ജ്യോതിഷ്‌കുമാർ, ബിനു സുരേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.