aa
അൽ നൂർ ഇസ്ലാമിക് സെന്ററിന്റെ നേത്യത്വത്തിൽ നടന്ന സ്നേഹ സന്ദേശ റാലി

പത്തനാപുരം: നബിദിനത്തിന്റെ ഭാഗമായി താഴേവാതുക്കൽ അൽ നൂർ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബൂ റസൂൽ കോൺഫറൻസും ദുആ സമ്മേളനവും താഴേ വാതുക്കൽ അൽ നൂർ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു. മദ്രസാ കുട്ടികളുടെ കലാപരിപാടികൾ, നബിദിന സന്ദേശ സ്നേഹ റാലി എന്നിവയുണ്ടായിരുന്നു. താഴേവാതുക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി മൈലക്കൽ എത്തി തിരികെ മസ്ജിദ് അങ്കണത്തിൽ സമാപിച്ചു. കുട്ടികളടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു. വൈകിട്ട് നടന്ന ദുആ സമ്മേളനത്തിൽ കലാമത്സര വിജയികളായ കുട്ടികൾക്ക് അൽ നൂർ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് എസ്. അബ്ദുൾ റഹ്മാൻ പത്തനാപുരം സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി വി.എസ്. ബൂസുരി, ജോയിന്റ് സെക്രട്ടറി കെ. യൂനിസ്, ട്രഷറർ എം. സൈനുദ്ദീൻ, കമ്മറ്റിയംഗം എസ്. മുഹമ്മദ് ഗസാലി, ഇസ്മായിൽ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ബുർദ്ധ മജ്ലിസ് മദീനയുടെ വസന്തം എന്ന വിഷയത്തിൽ ഹുബ്ബൂ റസൂൽ പ്രഭാഷണം നടത്തി. അൽ ഹാഫിസ് അമീൻചാറയം നേതൃത്വം നല്കി. തുടർന്ന് മദ്രസാ വിദ്യാർത്ഥികൾ ചൊല്ലിയ സ്വലാത്ത് ദുആ മജ്ലിസിന് കെ.എം. മുഹമ്മദ് അൻസാരി അൽ ഹാളിനി നേതൃത്വം നല്കി.