dance-1
ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിൽ പാർവതി മേനോൻ, ഷിജിത്ത് നമ്പ്യാർ എന്നിവർ അവതരിപ്പിച്ച നൃത്തം

കൊല്ലം: കൊല്ലത്തിന് മൂന്ന് ദിവസം നൃത്തത്തിന്റെ നിലാമഴ സമ്മാനിച്ച ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിന് തിരശീല വീണു. ഭരതനാട്യ വേദിയിൽ പ്രതിഭയുടെ സൗന്ദര്യംകൊണ്ട് ലോകസദസിനെ വിസ്മയിപ്പിച്ച ദമ്പതികളായ പാർവതി മേനോൻ, ഷിജിത് നമ്പ്യാർ എന്നിവരുടെ നൃത്താവതരണത്തോടെയാണ് നൃത്തോത്സവത്തിന് തിരി താഴ്ന്നത്. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മേയർ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.

ത്രിനേത്ര നൃത്തോത്സവത്തിന്റെ ആറാം പതിപ്പ് ആസ്വാദകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നീലമന സിസ്‌റ്റേഴ്‌സ്, നാട്യപ്രിയ ഡാൻസ് അക്കാഡമി, സേവ് കിഡ്‌നി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് നൃത്തോത്സവം സംഘടിപ്പിച്ചത്.