കുണ്ടറ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതാണെന്നും എന്നാൽ വർഷങ്ങളായി ആചരിച്ചുപോരുന്ന വിശ്വാസങ്ങൾ സംരക്ഷിക്കാൻ നമ്മൾ പ്രതിബദ്ധരാണെന്നും എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ പറഞ്ഞു. എൻ.എസ്.എസ് കാഞ്ഞിരകോട് 763-ാം നമ്പർ കരയോഗം വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് ജി. വിനോദ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെരിറ്റ് അവാർഡുകൾ നൽകി ഡോ. ജി. ഗോപകുമാർ അനുമോദിച്ചു. സെക്രട്ടറി ജയകുമാർ സ്വാഗതവും ജോ. സെക്രട്ടറി സുഗതൻ ബാബു നന്ദിയും പറഞ്ഞു.