കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും ശാഖായോഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 19, 20, 21, 22 തീയതികളിൽ എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയം ഹാളിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും സംഘടിപ്പിക്കും. പരിപാടിയുടെ സന്ദേശം എത്തിക്കുന്നതിനായുള്ള ഭവന സന്ദർശനത്തിന്റെ ഉദ്ഘാടനം എഴുകോൺ മുല്ലവേലിൽ പ്രദീപ് കൃഷ്ണന്റെ വീട്ടിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി സജീവ്, യൂണിയൻ കൗൺസിലർ മന്മഥൻ, സുനിൽകുമാർ വിനായക, ശരത്ചന്ദ്രൻ, പ്രസന്ന തമ്പി, വിനോദ് ഉമ്മൻകാല തുടങ്ങിയവർ
നേതൃത്വം നൽകി.