ഓച്ചിറ: വൃശ്ചികോത്സവത്തിനിടെ തിരക്കിട്ട് നടത്തിയ റോഡ് നിർമ്മാണം യൂത്ത് കോൺഗ്രസ് തടഞ്ഞു. ഓച്ചിറ കല്ലൂർ മുക്കിൽ നിന്ന് കിഴക്കോട്ട് തിരക്കിട്ട് നടത്തിയ റോഡ് പുനരുദ്ധാരണമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. വൃശ്ചികോത്സവത്തിന് റോഡ് പണിയാൻ തയ്യാറായത് ജീവനക്കാർക്കും കരാറുകാരനും അഴിമതി നടത്താനാണെന്നും നല്ല ഉദ്ദേശം ആയിരുന്നെകിൽ വൃശ്ചികത്തിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കിയനെയെന്നും യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സുതാര്യമായ രീതിയിൽ മാത്രമേ ഇനി പണി ആരംഭിക്കൂ എന്ന് പി. ഡബ്ലിയു.ഡി അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാമ് ഉപരോധം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്. എസ്. ജയ് ഹരി കയ്യാലത്തറ, കെ. വി. വിഷ്ണുദേവ്, തേജസ് പ്രകാശ്, നിസാം ബാദുഷ, എസ്. കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.