പുത്തൂർ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടിക്കർഷകർ നടത്തുന്ന പച്ചക്കറി കൃഷി പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിൽ തുടങ്ങി. സ്‌കൂൾ ഹരിത ക്ലബ്, വി.എച്ച്.എസ്.ഇ. എൻ.എസ്.എസ് യൂണിറ്റ് എന്നിവ ചേർന്നാണ് പവിത്രേശ്വരം കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറിക്കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. ഷൈലേന്ദ്രൻ, എലിസബത്ത് ജോയി, സ്‌കൂൾ മാനേജർ എൻ.കെ. മണി, പ്രിൻസിപ്പൽമാരായ നിർമ്മൽ കുമാർ, ദീപാലക്ഷ്മി, പ്രഥമാദ്ധ്യാപകൻ കെ.ബി. മുരളീകൃഷ്ണൻ ഉണ്ണിത്താൻ, കൃഷി ഓഫീസർ ധന്യ.എം.എസ്, ജി. ഗോപകുമാർ, സാവിത്രി ദേവി എന്നിവർ സംസാരിച്ചു.