കൊല്ലം: നീണ്ടകര മദർഹുഡ് ചാരിറ്റി മിഷനിൽ ജൻ ശിക്ഷൻ സൻസ്ഥാൻ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലനം ആരംഭിച്ചു. തയ്യൽ, ബ്യൂട്ടീഷൻ, കമ്പ്യൂട്ടർ, ബേക്കറി ആൻഡ് കോൺഫെക്ഷനറി, കൂൺകൃഷി എന്നിവയിലാണ് പരിശീലനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം പേർ രജിസ്റ്റർ ചെയ്ത് പരിശീലനം ആരംഭിച്ചു.
എൻ. വിജയൻപിള്ള എം.എൽ.എ ക്ലാസ് ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ സ്വാഗതം പറഞ്ഞു.
ജൻശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി മുഖ്യപ്രഭാഷണം നടത്തി. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചുലിക്കാട്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽകുമാർ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി. നായർ, സംസ്ഥാന സമിതി അംഗം എസ്. അശോകൻ, എൻ.എം.സി.എം.ഡി ലഹരി വിമോചനകേന്ദ്രം ഡയറക്ടർ സായി ഭാസ്കർ, കോസ്റ്റൽ പൊലീസ് അസി. സബ്. ഇൻസ്പെക്ടർ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
പരിസ്ഥിതി പ്രവർത്തകനായ വി.കെ. മധുസൂദനൻ, മാദ്ധ്യമ പ്രവർത്തകനായ ഗോപു നീണ്ടകര, സ്റ്റേറ്റ് യോഗാ കൗൺസിൽ റഫറി ആർ. ശിവകുമാർ എന്നിവരെയും ശുചിത്വതീരം സുരക്ഷിതതീരം പദ്ധതിയിലുടെ ഗ്രീൻ പൊലീസിംഗ് ആവിഷ്കാരത്തിനുള്ള അംഗീകാരമായി നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനെയും ആദരിച്ചു.