ഓച്ചിറ: പടനിലം സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പവിത്രം പടനിലം പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വിദ്യാധരൻ ക്ഷേത്രം ഓഡിറ്റോറിയത്തിന് മുന്നിലെ പ്ലാസ്റ്റിക് ചവറുകൾ നീക്കം ചെയ്ത് നിർവഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പദ്മകുമാർ, ട്രഷറർ എം.ആർ. വിമൽഡാനി, എലമ്പടത്ത് രാധാകൃഷ്ണൻ, കെ. ജയമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.