പരവൂർ: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു, പൂതക്കുളം ഇടയാടി ആശാരിമുക്ക് തമ്പുരുവിൽ ചെല്ലപ്പൻപിള്ളയുടെ മകൻ സുന്ദരൻപിള്ളയാണ് (57) മരിച്ചത്. ശനിയാഴ്ച രാത്രി 9നായിരുന്നു സംഭവം. ഭാര്യ: സുബിത, മകൾ: പാറു. മൃതദേഹം
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരവൂർ പൊലീസ് കേസെടുത്തു.