ഓച്ചിറ: വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് കേരളകൗമുദി ഓച്ചിറ പടനിലത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം ക്ഷേത്രം ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് നിർവഹിച്ചു. ട്രഷറർ എം.ആർ വിമൽഡാനി, പുഷ്പദാസൻ ചേരാവള്ളി, ഗോപിനാഥൻ പുലരി, കൗമുദി കൊല്ലം സർക്കുലേഷൻ മാനേജർ ബി.എൽ. അഭിലാഷ്, അസിസ്റ്റന്റ് മാനേജർ രാധാകൃഷ്ണൻ, ഓച്ചിറ ലേഖകൻ ദിലീപ് കുറുങ്ങപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.