ചാത്തന്നൂർ: വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കവി അടുതല ജയപ്രകാശിനെ അടുതല ഗവ. എൽ.പി.എസ്, കല്ലുവാതുക്കൽ യു.പി.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ കാരംകോട്ടെ വസതിയിലെത്തി ആദരിച്ചു. അടുതല സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ അടുതല ജയപ്രകാശ് വിദ്യാർത്ഥികളോട് അനുഭവങ്ങൾ പങ്കുവച്ചു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി, എഴുത്തുകാരൻ കല്ലുവാതുക്കൽ വിജയൻ, പി.ടി.എ പ്രസിഡന്റുമാരായ സേതുലാൽ, പ്രിയ, പ്രഥമാദ്ധ്യാപകരായ അജിതകുമാരി, വിജയ ലക്ഷ്മി, അദ്ധ്യാപകരായ സുജിത എസ്. ദർശൻ, ദീപ, ബിന്ദു, സംഗീത, രജനി മനോജ്, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.