പുനലൂർ: കാഞ്ഞിരമല കൃഷ്ണവിലാസത്തിൽ പരേതനായ എൻ. നാണുവിന്റെ ഭാര്യ കുട്ടിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി, രാജമ്മ, വിജയൻ, മോഹൻ, ഗിരിജ, സരള. മരുമക്കൾ: പി. ശാന്തമ്മ, ടി.ആർ. നാരായണൻ, രാധവിജയൻ, ജയാമോഹൻ, പരേതനായ ശശി, മുരളി.