navas
തേവലക്കര കിഴക്ക് ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തി കരടികളിയാശാൻ എ.രാഘവനെ ആദരിക്കുന്നു

ശാസ്താംകോട്ട: വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി നാടൻ കലാരൂപമായ കരടികളിയുടെ പ്രധാനികളിലൊരാളായ കളങ്ങര കിഴക്കതിൽ എ. രാഘവനെ ഗവ.എൽ.പി.എസ് തേവലക്കര ഈസ്റ്റിലെ വിദ്യാർത്ഥികൾ ആദരിച്ചു. വീട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് രാഘവൻ അപരിചിതമായ കരടി കളിയുടെ സൗന്ദര്യവും താളവും പകർന്ന് നൽകി. പി.ടി.എ.പ്രസിഡന്റ് അനി ജോർജ്ജ്, പ്രധാനാദ്ധ്യാപിക നൂർജഹാൻ ബീവി, ജ്യോതിഷ് കണ്ണൻ, ബിനിത ബിനു, രാജ് ലാൽ തോട്ടുവാൽ എന്നിവർ നേതൃത്വം നൽകി.