kollam-union
ഏകാത്മകം മോഹിനിയാട്ടം ദൃശ്യാവിഷ്കാരത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ ആരംഭിച്ച പരിശീലന പരിപാടി യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ കൃതിയായ കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി നടത്തുന്ന ഏകാത്മകം മോഹിനിയാട്ട നൃത്താവിഷ്കാരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ പരിശീലന കളരി എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.

യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ കൃതികളുടെ വ്യാഖ്യാനങ്ങളിൽ പുതിയ മാനങ്ങൾ തേടുന്നതാണ് തേടുന്നതാണ് ഏകാത്മകം നൃത്താവിഷ്കാരമെന്ന് അദ്ദേഹം പറഞ്ഞു. ആനേപ്പിൽ എ.ഡി. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്.സുലേഖ, ഷീലാ നളിനാക്ഷൻ, രജിത രാജേന്ദ്രൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ലാലി വിനോദിനി, വിമലമ്മ ടീച്ചർ, ബിന്ദു രാജൻ എന്നിവർ നേതൃത്വം നൽകി.

ജനുവരി 18ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന മെഗാ ഈവന്റിൽ അയ്യായിരം വനിതകളാണ് അണിനിരക്കുന്നത്. ഗിന്നസ് ബുക്കിൽ ഇടം നേടുന്ന നൃത്താവിഷ്കാരത്തിൽ കൊല്ലം യൂണിയനിൽ നിന്ന് ഇരുന്നൂറ് വനിതകൾ പങ്കെടുക്കും.

25 പേർ അടങ്ങുന്ന 8 ഗ്രൂപ്പുകളായാണ് പരിശീലനം നടക്കുന്നത്. കലാമണ്ഡലം സജിനി സിനു, മാനസ രാജ്, രുദ്ര സതീശൻ, പി. അശ്വതി, മൃദുല രാജ്, എസ്‌. ജയലക്ഷ്മി, വിദ്യാവിജയൻ എന്നിവർ നേതൃത്വം നൽകും.