കൊല്ലം: ഭാരതീയ ദർശനം ലോക ദർശനങ്ങളായി മാറുന്നതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നാഗരേഷ് പറഞ്ഞു. പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചിക മഹോത്സവത്തിന് ഭദ്രദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സങ്കൽപ്പത്തിൽ ഭാരതീയ ദർശനങ്ങൾ അനന്യമാണ്. ഏതു മതത്തിൽ വിശ്വസിച്ചാലും എത്തുന്നത് ഒരേ ഒരു ദൈവത്തിലാണ്. ഭാരതത്തിലെ ദർശനങ്ങളെ ലോകം മാതൃകയാക്കുകയാണ്. ലോകം ഇന്ന് മാതാ അമൃതാനന്ദമയി ,ശ്രീ ശ്രീ രവിശങ്കർ, ബാവാ രാംദേവ് എന്നിവരെ ശ്രവിക്കാൻ കാതോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.