കൊല്ലം: എസ്.എൻ.ഡി.പി യോഗം 4292-ാം നമ്പർ ശിങ്കാരപ്പള്ളി ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്ററും യൂണിയൻ വൈസ് പ്രസിഡന്റുമായ എസ്. ഭാസി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സജീവ് റിട്ടേണിംഗ് ഓഫീസറായിരുന്നു. യൂണിയൻ കൗൺസിലർമാരായ ഷൈബു, ഹനീഷ്, പുഷ്പപ്രതാപ്, സിബു വൈഷ്ണവ്, തുളസീധരൻ, അനിൽകുമാർ, ലിബുമോൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ലളിതാ ദേവരാജൻ, ശ്യാമള ഭാസി, ശോഭനാ ശിവശങ്കരൻ, മല്ലാക്ഷി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രദീപ് (പ്രസിഡന്റ്), ജഗദീശൻ (വൈ. പ്രസിഡന്റ്), ധർമ്മരാജൻ (സെക്രട്ടറി), വൈ. രാജേഷ് (യൂണിയൻ പ്രതിനിധി), സി. രതീഷ്, എം. വിനോദിനി, ഓമനക്കുട്ടൻ, ലാൽ, സുകുമാരൻ, എസ്. ശ്രീകുമാർ, എ. അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.