പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ വിശേഷാൽ പൊതുയോഗവും, യൂത്ത്മൂവ്മെന്റ്, സൈബർ സേന ഭരണ സമതി തിരഞ്ഞെടുപ്പുകളും നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, ശാഖാ വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യൂത്ത് മൂവ്മെന്റ് ശാഖാ ഭാരവാഹികളായി റ്റിറ്റു (പ്രസിഡന്റ്), ഷൈൻ പി. ബാബു (വൈസ് പ്രസിഡന്റ്), അരുൺ (സെക്രട്ടറി), അനു പി. ബാബു (യൂണിയൻ പ്രതിനിധി), സൈബർസേന ഭാരവാഹികളായി എസ്. അജീഷ്(ചെയർമാൻ), പി. ഷാജി(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.