കൊട്ടിയം: പുരോഗമന കലാസാഹിത്യ സംഘം കൊട്ടിയം ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. വി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുജി ശാസ്താംപൊയ്ക അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എസ്. ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം സി.വി. പ്രസന്നകുമാർ, എൻ. സന്തോഷ്, ഡി. ബാലചന്ദ്രൻ, എ. മാധവൻപിള്ള എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എസ്. ഫത്തഹുദ്ദീൻ സ്വാഗതവും ബിജു കുന്നുവിള നന്ദിയും പറഞ്ഞു. തുടർന്ന് ചരിത്രാന്വേഷകൻ കാരംകോട് ബാലകൃഷ്ണന്റെ ചരിത്ര-ചിത്ര പ്രദർശനവും സതീഷ് കുമാർ, രജിത്ത് കുമാർ എന്നിവരുടെ ശില്പ പ്രദർശനവും നടന്നു.
ഭാരവാഹികളായി ബാബുജി ശാസ്താംപൊയ്ക (പ്രസിഡന്റ്), ഉഷസ്, തമ്പി രവീന്ദ്രൻ, അനിത (വൈസ് പ്രസിഡന്റുമാർ), എസ്. ശ്രീകുമാർ (സെക്രട്ടറി), ബി. ദീപു, യു. സുരേഷ് സിദ്ധാർത്ഥ, അർജ്ജുൻ മീരാസ് (ജോ. സെക്രട്ടറിമാർ), ബിജു കുന്നുവിള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഇന്ന് വൈകിട്ട് 5ന് കൊട്ടിയം ജംഗ്ഷനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനവും കാവ്യസന്ധ്യയും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻ പാട്ടും ഉണ്ടായിരിക്കും.