photo
എസ്.എൻ.ഡി.പി യോഗവും ആനുകാലിക വിഷയവും എന്നതിനെ ആസ്പദമാക്കി ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്iഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: കേരളത്തിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ സംഘടിത ശക്തിയായി മാറണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച എസ്.എൻ.ഡി.പി യോഗവും ആനുകാലിക വിഷയവും എന്നതിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. ഗുരുദേവ സന്ദേശത്തിന്റെ കാലിക പ്രസക്തി മനസിലാക്കിയാണ് എസ്.എൻ.ഡി.പി യോഗം മുന്നോട്ട് പോകുന്നത്. എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും എസ്.എൻ ട്രസ്റ്റും ഒരു മാലയിലെ മുത്തുകൾ പോലെയാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ പരിബ്രഹ്മമ ക്ഷേത്രം ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, യൂണിയൻ കൗൺസിലർ കുന്നേൽ രാജേന്ദ്രൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ കോയിത്തറ ബാബു, വിവിധ ശാഖാ ഭാരവാഹികളായ ര‌ഞ്ജിത്ത് സജിൻ, ഭാർഗവൻ, വിജയൻ, സ്നേഹജൻ, തുളസി, സാബു, മോഹനദാസ്, രമണൻ, രഘു, പ്രവീൺകുമാർ, എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു. കുമാരീസംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രിയങ്ക അനൂപിന്റെ നേതൃത്വത്തിലുള്ള കലാകാരികളുടെ നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അവർക്ക് യൂണിയൻ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ തുഷാർ വെള്ളാപ്പള്ളി വിതരണം ചെയ്തു.