പരവൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക് ' പദ്ധതിയുടെ ഭാഗമായി പരവൂർ ഗവ. ജി.എൽ.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കഥാകൃത്തും കവിയും ഗാനരചയിതാവുമായ കാഞ്ഞാവെളി വിജയകുമാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. വിദ്യാർത്ഥികളുമായി കാഞ്ഞാവെളി വിജയകുമാർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.
പ്രഥമാദ്ധ്യാപിക സി.ടി. ലോല, പി.ടി.എ പ്രസിഡന്റ് എസ്. ലെജി, എക്സിക്യൂട്ടീവ് അംഗം സുജ, എം.പി.ടി.എ പ്രസിഡന്റ് ടിന്റു രാജേഷ്, അനിൽകുമാർ അദ്ധ്യാപികമാരായ രശ്മി ആർ. നായർ, ആരതി, ആര്യ എന്നിവർ നേതൃത്വം നൽകി.