കൊല്ലം: കേന്ദ്രസർക്കാർ ബാങ്ക് ലയനങ്ങൾ നടപ്പാക്കുന്നത് അവ സ്വകാര്യവൽക്കരിക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന് എ.ഐ.ബി.ഒ.എ സംസ്ഥാന അസി. സെക്രട്ടറി എച്ച്. വിനോദ് കുമാർ പറഞ്ഞു. ലയനത്തോടെ കുറെ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുക, നിയമനങ്ങൾ നിർത്തിവെയ്ക്കുക, പൊതുജനങ്ങൾക്ക് ഗുണകരമല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കുക എന്നിവയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതെ കോർപ്പറേറ്റുകളുടെ കുടിശ്ശികകൾ എഴുതി തളളാനുളള നടപടിയുമായിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. എ.ഐ.ബി.ഒ.എ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി, സെൻട്രൽ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ലക്ഷ്മി നാരായണൻ, എ.ഐ.ബി.ഒ.എ സംസ്ഥാന അസി. സെക്രട്ടറി ജയഗോപാൽ, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ ജയകുമാർ, റിട്ടയറീസ് ഓഫീസേഴ്സ് ഭാരവാഹി ശശിധരൻപിള്ള , എ.ഐ.ബി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ബിജു, വിജയകുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
ജി. അനിൽകുമാർ (പ്രസിഡന്റ് -സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വൈസ് പ്രസിഡന്റുമാർ -കെ.പി റെനിൽ (കാനറാ ബാങ്ക്), കൃഷ്ണകുമാർ (ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്), സെക്രട്ടറി - വി. ബിജു (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ), ജോ. സെക്രട്ടറി - ഉല്ലാസ് (ഐ.ഡി.ബി.ഐ), അസി. സെക്രട്ടറിമാർ - ബി.എസ്. ജയസി (സെൻട്രൽ ബാങ്ക്), ഹരിദാസൻ നായർ (കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്), ലിജു (കർണ്ണാടക ബാങ്ക്), ട്രഷറർ - വിജയകുമാർ (കോർപ്പറേഷൻ ബാങ്ക്)