അഞ്ചൽ: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന തുല്യതാ പരിപാടിയായ " ദിശ " യുടെ സർവേ ആരംഭിച്ചു. ഇടമുളയ്ക്കൽ കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറിയിൽ നടന്ന പരിപാടി കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ കെ. ബാബു പണിക്കർ , കെ.എൻ. വാസവൻ, എൻ. രാജപ്പൻ, സാക്ഷരതാ മിഷൻ പഞ്ചായത്ത് കോ-ഓർഡിനേറ്റർ എൻ.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫാക്ടറി മാനേജർ എൻ. സുജാത സ്വാഗതവും സാക്ഷരതാ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ പി. അനിൽകുമാർ നന്ദിയും പറഞ്ഞു. സാക്ഷരതാ പ്രവർത്തകരായ മായ, ആനന്ദി, ജയകുമാരി ,റിഥ എന്നിവർ നേതൃത്വം നൽകി.