കൊല്ലം: ജോനകപ്പുരം കാദീശാ സുറിയാനി പള്ളിയുടെ 500-ാമത് വാർഷികാഘോഷങ്ങൾക്കും ഓർമ്മപ്പെരുന്നാളിനും സമാപനമായി. സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരൻ പി. കേശവൻ നായർ മുഖ്യസന്ദേശം നൽകി. കൊല്ലം മെത്രാസനം മെത്രാപ്പൊലീത്ത സഖറിയാ മാർ അന്തോണിയോസ് അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ മുൻ വികാരിമാരെ ചടങ്ങിൽ ആദരിച്ചു. ഡോ. യൂഹന്നോൻ മാർ ദിമിത്രയോസ്, മേയർ വി. രാജേന്ദ്രബാബു, കൗൺസിലർ വത്സല ടീച്ചർ, മെത്രാസനം സെക്രട്ടറി ഫാ. സോളു കോശി രാജു എന്നിവർ സംസാരിച്ചു.