ഓച്ചിറ: ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഓച്ചിറ പടനിലത്ത് ശിവഗിരിയുടെ പവലിയൻ പ്രവർത്തനം ആരംഭിച്ചു. ശീനാരായണ ഗുരുദേവൻ രചിച്ച കൃതികൾ, ഗുരുദേവന്റെ ഫോട്ടോകൾ, കീച്ചെയിനുകൾ, ഗുരുകൃതികളുടെ സി.ഡികൾ തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട എല്ലാം ഇവിടെ ലഭ്യമാണ്. പവലിയന്റെ ഉദ്ഘാടനം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, സെക്രട്ടറി ആർ. ഹരീഷ്, ഓച്ചിറ ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരൻപിള്ള, സെക്രട്ടറി ഇൻ ചാർജ് കളരിയ്ക്കൽ ജയപ്രകാശ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് അംഗം എലമ്പടത്ത് രാധാകൃഷ്ണൻ, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, പന്മന സുന്ദരേശൻ, സജീവ് സൗപർണിക, രാജൻ, ശിവരാമൻ മഠത്തിൽകാഴ്മ, തയ്യിൽ തുളസി, എ.ജി. ആസാദ് തുടങ്ങിയവർ പങ്കെടുത്തു.