photo
എം.എസ്.മാളവിക

പൂയപ്പള്ളി: കലോത്സവം പടിവാതിൽക്കൽ എത്തിയപ്പോൾ മാളവിക മത്സരിക്കാനില്ല, പക്ഷെ, കാണാനുണ്ടാകും. പ്രത്യേകിച്ച് സംഗീത മത്സരങ്ങളുടെ വേദികൾക്ക് മുന്നിൽ. എൽ.പി സ്കൂളിൽ പഠനം തുടങ്ങിയ കാലം മുതൽ മാളവിക കലോത്സവ വേദികളിലുണ്ട്. കൊട്ടാരക്കര ഗവ.ബോയ്സ് ഹയ‌ർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ളസ് ടു പഠനം പൂർത്തിയാക്കുംവരെയും വേദിയിലെത്തിയിരുന്നു. പങ്കെടുക്കുന്ന മത്സരങ്ങളിൽ ഒന്നാം സമ്മാനം വാങ്ങുന്ന പതിവും അവിടെവരെ തുടർന്നു. ഇപ്പോൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനത്തിലാണ്. എങ്കിലും പൂയപ്പള്ളിയിലേക്ക് കലോത്സവമെത്തിയപ്പോൾ മത്സരം കാണാൻ മുൻനിരയിലുണ്ടാകും.

പൂയപ്പള്ളി മരുതമൺപള്ളി മണിമന്ദിരത്തിൽ ഹെൽത്ത് ഇൻസ്പക്ടർമാരായ എം.മനോജിന്റെയും സിനിയുടെയും ഏക മകളായ എം.എസ്.മാളവിക ചെറുപ്രായത്തിൽ കൊല്ലം പട്ടണത്തിലൂടെ കണ്ണുകെട്ടി ബൈക്ക് ഓടിച്ച് നിരവധി ലോക റെക്കോഡുകൾ സ്വന്തമാക്കിയ മിടുക്കിയാണ്. ഇപ്പോഴും സംഗീതവും മാജിക്കും വേദികളിൽ അവതരിപ്പിക്കുന്നുണ്ട്.