പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ കറവൂർ മേഖലയിൽ ഉൾപ്പെട്ട 2439-ാംനമ്പർ ചെമ്പനരുവി ശാഖയുടെ കുടുംബയോഗ രൂപീകരണം ശാഖാ മന്ദിരത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് ടി.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ കുടുംബയോഗം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി കുടുംബയോഗം പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ശാഖാ വനിതാസംഘം പ്രസിഡന്റ് കെ. രാധാമണി, സെക്രട്ടറി കവിത സോമരാജൻ, യൂത്ത്മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് ഷിജു സോമൻ, സെക്രട്ടറി രജിത്ത് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജെ. ദിനേശൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. സോമരാജൻ നന്ദിയും പറഞ്ഞു.