ഇരവിപുരം: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ കൊല്ലൂർവിള റേഞ്ചിന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും പൊതു സമ്മേളനവും നടന്നു. കൊല്ലൂർവിള പള്ളിക്ക് മുന്നിൽ നിന്ന് ആരംഭിച്ച റാലി കാവൽപ്പുര, ചകിരിക്കട, പഴയാറ്റിൻകുഴി വഴി ഇർഷാദിയാ യത്തീംഖാനാ അങ്കണത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനം സൽമാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ഖാഷിഫി അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ മുഖ്യപ്രഭാഷണം നടത്തി. ഫക്രുദ്ദീൻ സഅദി, അസ്ലം സഖാഫി, ഷാജഹാൻ അമാനി, മുഹമ്മദ് സുഹൈൽ, ജമാലുദ്ദീൻ മുസലിയാർ, ഫൈസൽ ബാഖവി, നിളാമുദ്ദീൻ മുസലിയാർ, അൽഅമീൻ സഖാഫി എന്നിവർ സംസാരിച്ചു.