കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും കോർപ്പറേഷൻ മുൻ കൗൺസിലറുമായ ഇരവിപുരം തെക്കേവിള വാറുവിൽ (ബ്രദേഴ്സ് ഭവൻ) പി. മോഹനചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഡി.സി.സി അംഗം, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ഇരവിപുരം സർവീസ് സഹ. ബാങ്ക് ബോർഡംഗം, കശു അണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മേഖലാ സെക്രട്ടറി, തെക്കേവിള വാറഴികത്ത് കാവ് ദുർഗാദേവീ ക്ഷേത്രം ട്രസ്റ്റ്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ഇരവിപുരം ഗ്രാമപഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.10 വർഷത്തിലധികം ഇരവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു
ഭാര്യ: ശോഭന. മക്കൾ: സായി മോഹൻ (ബാംഗ്ളൂർ), റോയി മോഹൻ (കാനഡ). മരുമക്കൾ: നിതി സായി, ശരണ്യ (കാനഡ)