കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കൺവെൻഷൻ തൊടിയൂർ ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. കൺവെൻഷൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി. രാജീവൻ സംസാരിച്ചു. ആർ. രഞ്ജിത്ത് (പ്രസിഡന്റ്), ഫസൽ, അജി,ജ്യോതിശ്രീ (വൈസ് പ്രസിഡന്റുമാർ), ടി.ആർ. ശ്രീനാഥ് ( സെക്രട്ടറി), എസ്. സദ്ദാം, ബി.കെ. ഹാഷിം, ഷെഫീഖ് ( ജോയിന്റ് സെക്രട്ടറിമാർ) എം. ആർ. ദീപക്ക് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.