കരുനാഗപ്പള്ളി: ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ മഠത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ തെയ്യം ശ്രദ്ധേയമായി. ആലുംപീടിക 4251-ാം നമ്പർ ശാഖയിലെ പെൺകുട്ടികളായ അജിത്ര, ആർച്ച, വർഷ, ആവണി, മാളവിക, അനഘ എന്നീ പെൺകുട്ടികളാണ് തെയ്യം അവതരിപ്പിച്ചത്. തെയ്യം 30 മിനിറ്ര് നീണ്ടു നിന്നു. പരിപാടിയിൽ പങ്കെടുത്ത കലാകാരികൾക്ക് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാഷ് അവാർഡ് നൽകി.