കൊല്ലം: ഫാത്തിമ ലത്തീഫിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ ഭരണതലത്തിലുള്ള സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്റി തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അന്വേഷണം ത്വരിതപ്പെടുത്താനും യഥാർത്ഥ പ്രതികളെ കണ്ടെത്താനും മുഖ്യമന്ത്റി ഗൗരവപൂർവമായ ഇടപെടൽ നടത്തണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
മദ്രാസ് ഐ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാത്തിമ ലത്തീഫിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫാത്തിമ ലത്തീഫിന്റെ മാതൃസഹോദരി ബിജിത, കെ.പി.സി.സി സെക്രട്ടറി എം.എം നസീർ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കൃഷ്ണവേണി, എൻ. ഉണ്ണികൃഷ്ണൻ, കെ. കെ സുനിൽകുമാർ, സിസിലി സ്റ്റീഫൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ യു. വഹീദ, എൽ.കെ ശ്രീദേവി, പൊന്നമ്മ മഹേശ്വരൻ, സരസ്വതി അമ്മ, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സുനിത നിസാർ, തങ്കമണി ചിതറ, ഹംസത്ത് ബീവി, സുവർണകുമാരി അമ്മ, സജ്മ ഷാനവാസ്, ബ്രജിത്ത്, ശ്യാമള സുഗതൻ, സുവർണ. സി, സുജാത രാധാകൃഷ്ണൻ, ജയലക്ഷ്മി ദത്തൻ, ജാസ്മിൻ മജൂർ, നസീം ബീവി, അന്നമ്മ ചാക്കോ, ബിനി അനിൽ, ഗിരിജ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റുമാരായ സെവന്തികുമാരി, ജലജ കുമാരി, ആർ. രശ്മി, ജുമൈലത്ത് ബീവി, ഷീജ രാധാകൃഷ്ണൻ, ഗീത ജോർജ്, ഗീത സുഗുണൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ അടക്കം നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.