crime
ആഡംബര കാറിൽ കറങ്ങി മോഷണം: ഏഴംഗ സംഘം പിടിയിൽ

അഞ്ചൽ:വാടകയ്‌ക്കെടുത്തആഡംബര കാറിൽ കറങ്ങിനടന്ന് ജില്ലയുടെ വിവിധഭാഗങ്ങളിൽ റബർ ഷീറ്റ് മോഷണം നടത്തിവന്ന ഏഴംഗ സംഘത്തെ ഏരൂർ പൊലീസ് പിടികൂടി .കഴിഞ്ഞദിവസം അഞ്ചൽ പത്തടിയിൽ മൂന്ന് വീടുകളിൽ റബർ ഷീറ്റ് മോഷണം നടത്താൻ ഉപയോഗിച്ച കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

പത്തടി മുഹമ്മദ് മൻസിലിൽ മുഹമ്മദ് സഹദ് (19), പത്തടി വടക്കുംകര പുത്തൻ വീട്ടിൽ ഹുസൈൻ (18), പത്തടി റഫീക്ക് മൻസിലിൽ അൽഅമീൻ (18), അയിലറ ഷിയാസ് മൻസിലിൽ ഷിയാസ് (19), പത്തടി തേമ്പാവിള വീട്ടിൽ നൗഫൽ (20) പത്തടി കാഞ്ഞവയൽ പ്ലാവിള പുത്തൻവീട്ടിൽ അൽമുബാറക് (23), പത്തടി കാഞ്ഞിവയൽ പ്ലാവിള പുത്തൻവീട്ടിൽ അൽനജൂഫ് (20) എന്നിവരാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച ഇന്നോവകാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ചലിലുള്ള ഒരാളുടെ ഇന്നോവ കാർ വാടകയ്ക്ക് എടുത്തായിരുന്നു മോഷണം. പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.