kalolsavam
ഭക്ഷണശാലയുടെ പാൽ കാച്ചൽ കർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീല നിർവഹി ക്കുന്നു

ഓയൂർ: കൊല്ലം റവന്യൂ ജില്ലാ കലോത്സവ ഭക്ഷണപ്പുരയിൽ പതിവ് തെറ്റാതെ ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഒന്നാം വേദിയ്ക്ക് തൊട്ടടുത്തായുള്ള പൂയപ്പള്ളി ഡൂബി ഒാഡി​റ്റോറിയത്തിൽ ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയിൽ ഇന്നലെ വൈകിട്ട് നടന്ന പാൽ കാച്ചൽ കർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീല നിർവഹിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാറാവുത്തർ, ഫുഡ്കമ്മി​റ്റി ചെയർമാൻ ടി.എസ്. പത്മകുമാർ, കൺവീനർ കെ.എൻ. മധുകുമാർ, വെളിയം എ.ഇ. ഒ എസ്. ഷാജി, പൂയപ്പള്ളി ഗവ. ഹൈസ്കൂൾ പി. ടി.എ പ്രസിഡന്റ് എം. ബി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.