photo
കല്ലുവാതുക്കലിൽ മറിഞ്ഞ ലോറി

പാരിപ്പള്ളി: കല്ലുവാതുക്കലിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ഒറ്റപ്പാലം സ്വദേശി രതീഷിനാണ് (35) പരിക്കേറ്റത്.ഇന്നലെ രാത്രി ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് പോയ പാഴ്സൽ ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നാണ് മറിഞ്ഞത്. പാരിപ്പള്ളി പൊലീസും ഫയഫോഴ്സും ചേർന്ന് പരിക്കേറ്റയാളെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ എത്തിച്ചു.