കരുനാഗപ്പള്ളി: ശിശുദിനത്തിന്റെ ഭാഗമായി എസ്.എൻ.ടി.വി സംസ്‌കൃത യു.പി സ്കൂളിലെ വിദ്യാർത്ഥികളും എസ്.എം.സി അംഗങ്ങളും അദ്ധ്യാപകരും ചേർന്ന് കൃഷി ശാസ്ത്രജ്ഞജ്ഞരായ ഡോ.ആർ.ഡി. അയ്യരേയും രോഹിണി അയ്യരേയും ആദരിച്ചു. സ്‌കൂൾ അങ്കണത്തിലെ ജൈവവൈവിദ്ധ്യ പാർക്കിൽ വളർത്തിയ പുഷ്പങ്ങൾ നൽകിയാണ് ആദരിച്ചത്. വൈവിദ്ധ്യമാർന്ന നവീന കൃഷി രീതികളെ കുറിച്ച് ശാസ്ത്രജ്ഞർ വിശദീകരിച്ചു. നെൽച്ചെടിയിലെ രോഗങ്ങളെക്കുറിച്ച് റിസർച്ച് നടത്തിയ സാഹചര്യങ്ങളും വിശദീകരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ഷീലാബീഗം, എസ്.എം.സി ചെയർമാൻ ജെ. ഹസീബ്, അദ്ധ്യാപകരായ വഹീദ, ഗംഗ എന്നിവർ നേതൃത്വം നൽകി.