കരുനാഗപ്പള്ളി: വള്ളിക്കാവ് വൈസ്മെൻ ക്ലബിന്റെ നേതൃത്വത്തിൽ സഹോദര ക്ലബുകളായ കരുനാഗപ്പള്ളി മിഡ് സിറ്റി, മിഡ് ടൗൺ, കൊല്ലം റോയൽസ്, കരുനാഗപ്പള്ളി സെൻട്രൽ, ചവറ എന്നിവയുടെ സഹകരണത്തോടെ ഓച്ചിറ പടനിനത്ത് അലോപ്പതി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. വള്ളിക്കാവ് വൈസ്മെൻ പ്രസിഡന്റ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽ. ആർ ഡി. സതീഷ് കുമാർ, ഡി. ജി അഡ്വ. നെറ്റോ, പി.കെ. പിള്ള, പ്രൊഫ. മോഹൻദാസ്, പാസ്റ്റ് എൽ ആർ ഡി സതീഷ്, പാസ്ററ് ആർ ഡി ചന്ദ്രമോഹൻ, ബാലു അണ്, എസ്. ശോഭനൻ, വിക്രമൻ പിള്ള, പൊന്നപ്പൻ, തൊടിയൂർ വിജയൻ, പ്രദീപ് വാര്യത്ത് തുടങ്ങിയവർ പങ്കെടുത്തു.