bus
കൊല്ലം-തിരുമംഗലം ദേശീയ പതയിലെ ഉറുകുന്നിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി..സി ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ചു കയറിയ നിലയിൽ.

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ചു കയറി. യാത്രക്കാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ രണ്ട് ബസുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാനായി നിറുത്തിയ ബസിന് പുറകിൽ തെന്മല ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിറുത്തിയിട്ടിരുന്ന ബസിന്റെ പിൻ ഭാഗത്തെയും ഇടിച്ച ബസിന്റെ മുൻ ഭാഗത്തെയും ക്ലാസുകൾ തകർന്നു.