പുനലൂർ: ഇക്കഴിഞ്ഞ സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൽ പുനലൂർ സഹകരണ സർക്കിൾ യൂണിയന്റെ പരിധിയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പുരസ്കാരം നേടി. പുനലൂരിന് സമീപത്തെ കലയനാട്ട് ചേർന്ന സർക്കിൽ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ബാങ്ക് പ്രസിഡന്റ് അഡ്വ. എൻ.ജെ. രാജനെ പുരസ്കാരം നൽകി ആദരിച്ചു. വിവിധ സഹകരണ ബാങ്കുകളിലെ പ്രസിഡന്റുമാരായ ഏ.ആർ. കുഞ്ഞുമോൻ, ഇ. ഷംസുദ്ദീൻ, വി.എസ്. സതീഷ്, ഉറുകുന്ന് സഹകരണ ബാങ്ക് ഡയറക്ടർമാരായ സെയ്ദു മുഹമ്മദ്, സുരേഷ്, സെക്രട്ടറി എം.ഡി. ഷേർളി, ജീവനക്കാരായ രമാദേവി, അലക്സാണ്ടർ, എൻ. ബിന്ദു, സാജൻ, വത്സമ്മ തുടങ്ങിയവർ പങ്കെടുത്തു.