paravur
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുങ്ങോലം ജംഗ്ഷനിൽ നടന്ന ഇന്ധിരാഗാന്ധി ജന്മദിനാചരണം

പരവൂർ: കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധിരാഗാന്ധി ജന്മദിനാചരണം നടന്നു. നെടുങ്ങോലം ജംഗ്ഷനിൽ ഇന്ദിരാജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. യു.ഡി.എഫ് അംഗം ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, പി.എം. ഹക്കിം, അജിത്ത്, ഷംസുദ്ദീൻ, ദീപക്, സജി തട്ടത്തുവിള, പ്രേംലാൽ, വിജയാനന്ദൻ പിള്ള എന്നിവർ സംസാരിച്ചു.